കാസര്‍ഗോഡ്- കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍ഗോഡ് ഒരാള്‍കൂടി മരിച്ചു.ഗൊസങ്കുടി സ്വദേശി രുദ്രപ്പ (61) ആണ് മരിച്ചത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് വെറും എട്ട് കി.മീ മാത്രം അകലെയാണ് ഹൃദ്രോഗം ഉണ്ടായിരുന്ന രുദ്രപ്പയെ ചികിത്സിച്ചിരുന്ന ആശുപത്രി.
എന്നാല്‍ കൊറോണയെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിട്ടതാണ് അദ്ദേഹത്തിന് വിനയായത്. രോഗം മൂര്‍ച്ഛിച്ച രുദ്രപ്പ ചികിത്സ കിട്ടാതെ അവശനായതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ കാസര്‍ഗോഡ് ജില്ലയില്‍ മരിച്ചവര്‍ എട്ടുപേരായി.വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തലപ്പാടി അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി വീണ്ടും നിലപാട് അറിയിച്ചു.