മക്ക - മക്കയിൽ കർഫ്യൂ 24 മണിക്കൂറായി ദീർഘിപ്പിച്ചതോടെ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് അനുമതി ഹറംകാര്യ വകുപ്പ് ജീവനക്കാർക്കും ഹറമിൽ പ്രവർത്തിക്കുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാർക്കും മാത്രമായി പരിമിതപ്പെടുത്തി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി, പുറത്തു നിന്നുള്ള ആരെയും ഹറമിലേക്ക് കടത്തിവിടുന്നില്ല. മക്കയിൽ 24 മണിക്കൂർ കർഫ്യൂ നടപ്പാക്കുന്നതിന് മുഴുവൻ സുരക്ഷാ വകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. നിരോധനാജ്ഞയുമായി മക്ക നിവാസികൾ പൂർണ തോതിൽ സഹകരിക്കുന്നുണ്ട്.