തിരുവനന്തപുരം- സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍നിന്നും അന്‍പത് മീറ്ററായി കുറച്ചു. ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചത്. അതേസമയം, ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. സ്കൂളുകള്‍, ദേവാലയങ്ങള്‍ എന്നിവയുടെ അടുത്ത്നിന്ന് 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകള്‍ തുടങ്ങാം. നിലവില്‍ ഇത് 200 മീറ്ററായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ഇറങ്ങിയ ഉത്തരവ് ചട്ടം ഭേദഗതിക്ക് ശേഷം നിലവില്‍ വരും.