മിന - തീർഥാടക ലക്ഷങ്ങൾക്ക് വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മിനായിലെത്തി. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി മിത്അബ് ബിൻ അബ്ദുല്ല രാജകുമാരൻ തുടങ്ങിയവർ ചേർന്ന് മിനാ കൊട്ടാരത്തിൽ രാജാവിനെ സ്വീകരിച്ചു.