ഖമീസ് മുശൈത്ത്- വണ്ടൂര്‍ ചെട്ട്യാര്‍മല്‍ സ്വദേശി ശിഹാബലി ആലിക്കാപറമ്പില്‍ (45)ഹൃദയാഘാതത്തെ തുടര്‍ന്ന് ഖമീസ് മുശൈത്തില്‍ നിര്യാതനായി. 18 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം അല്‍ ജസീറകമ്പനിയില്‍ ജോലിക്കാരനായിരുന്നു. വണ്ടൂര്‍ ചെട്ട്യാര്‍മല്‍ മണ്ഡലം കെ.എം.സി.സി സെക്രട്ടറിയായിരുന്നു.
പരേതനായ മുഹമ്മദ്-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മുന്നീസ. മക്കള്‍- മുഹമ്മദ് മുന്‍ഷിദ് ,മുഹമ്മദ് മുന്‍തസില്‍ , മകള്‍- മെഹബിന്‍ ഫാത്തിമ. സഹോദരന്മാര്‍: ഉണ്ണി മൊയ്തീന്‍ ,മുഹമ്മദ് കോയ ,മുഹമ്മദ് ശരീഫ്,റഫീഖലി.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഖമീസ് കെ. എം. സി. സി പ്രസിഡണ്ട് ബഷീര്‍ മുന്നിയൂര്‍ ,ബാപ്പുട്ടി അല്‍ ജസീറ ,ദിനേശന്‍ വണ്ടൂര്‍ എന്നിവര്‍ സഹായത്തിനുണ്ട്.