റിയാദ്- സൗദിയില്‍ അനുവദിച്ചിരിക്കുന്ന ലെവി ഇളവ് പദ്ധതി ആനുകൂല്യം ആശ്രിത വിസക്കാര്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ ഇഖാമകള്‍ മാത്രമാണ് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. സ്വകാര്യ മേഖലാ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ആശ്രിതര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. ആശ്രിത വിസക്കാരുടെയും ഇഖാമകള്‍ ലെവി ഇളവില്ലാതെ മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. ഈ കാലാവധി കഴിഞ്ഞ ശേഷം ആശ്രിത വിസക്കാരുടെ ഇഖാമകള്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ 15 മാസത്തെ ലെവി അടക്കേണ്ടിവരും.