ഒമാനില്‍ 21 പേര്‍ക്ക് കൂടി കോവിഡ്, ബഹ്റൈനില്‍ 29

മസ്‌കത്ത/മനാമ- ഒമാനില്‍ വെള്ളിയാഴ്ച 21 പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 252 ആയി. 57 പേര്‍ക്ക് അസുഖം ഭേദമായി.
ഐസലേഷന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ഇതിനായുള്ള പ്രോട്ടോകോള്‍ അനുസരിക്കാനും ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു.
ബഹ്‌റൈനില്‍ ഇന്ന് 29 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രാജദ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഇതോടെ 286 ആയി. പുതിയ കേസുകളില്‍ 22 എണ്ണവും ഇറാനില്‍നിന്ന് തിരിച്ചെത്തിയ സ്വദേശികളാണ്.

 

Latest News