സ്വകാര്യകമ്പനികള്‍ക്ക് നഷ്ടപരിഹാരം ഗോസിയില്‍ നിന്ന്
റിയാദ്- സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് പ്രതിസന്ധി കാരണം പിരിച്ചുവിടാനാവില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദികളായ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം ഗോസിയില്‍ നിന്ന് അവരുടെ ശമ്പളത്തിന്റെ 60 ശതമാനം വരെ നഷ്ടപരിഹാരമായി ആവശ്യപ്പെടാമെന്ന് രാജാവ് ഉത്തരവിടുകയും ചെയ്തു. ജോലിയില്ലാത്തതിന്റെ പേരില്‍ പിരിച്ചുവിടാന്‍ പാടില്ല എന്ന വ്യവസ്ഥയുടെ ഭാഗമാണിത്.
തൊഴിലുടമയും തൊഴിലാളിയും പരസ്പരധാരണയില്ലാതെ ഏകപക്ഷീയമായി തൊഴിലാളിയെ പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. അവരുടെ ശമ്പളവും പിടിച്ചുവെക്കാനുമാവില്ല. കമ്പനികള്‍ ഇത് പാലിച്ചില്ലെങ്കില്‍ 19911 നമ്പറിലോ മഅന്‍ ലിറസ്ദ് പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാംഅതേസമയം സൗദി ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം ഗോസിയില്‍ അവരുടെ ശമ്പളത്തിന്റെ 60 ശതമാനമോ അല്ലെങ്കില്‍ 9000 റിയാല്‍ വരെയോ നഷ്ടപരിഹാരമായി തിരിച്ചുലഭിക്കുന്നതിന് അപേക്ഷ നല്‍കാവുന്നതാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മൂന്നു മാസം വരെ ഇങ്ങനെ നഷ്ടപരിഹാരം ലഭിക്കും. ഇതിനായി 9 ബില്യന്‍ റിയാലാണ് നീക്കിവെച്ചിട്ടുള്ളതെന്ന് ധനമന്ത്രി അറിയിച്ചു.
വാർത്തകൾ വിശദമായി വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സ്ഥാപനത്തില്‍ അഞ്ചോ അതില്‍ കുറവോ സൗദികളുണ്ടെങ്കില്‍ 100 ശതമാനം പേര്‍ക്കും അഞ്ചില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. അവരെ ഇക്കാലയളവില്‍ ജോലി ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. പിരിച്ചുവിടാന്‍ പാടില്ല. പിരിച്ചുവിടുന്നതിന് പകരമാണ് നഷ്ടപരിഹാരം. അതേ സമയം ഗോസിയിലേക്ക് അടക്കേണ്ട തുക നഷ്ടപരിഹാരത്തിന്റെ തോതനുസരിച്ച് ഇളവ് നല്‍കുകയും ചെയ്യും. ഏപ്രില്‍ മാസത്തെ നഷ്ടപരിഹാരം മെയ് ആദ്യവാരത്തോടെയാണ് കമ്പനികള്‍ക്ക് ലഭിക്കുക. 12ലക്ഷം സൗദികള്‍ക്ക് ഇത് വഴി തൊഴില്‍ സുരക്ഷ ലഭിക്കും.