ദുബായ്- ഡോളറിനെതിരെ രൂപക്ക് വീണ്ടും ഇടിവ്. വിനിമയ മൂല്യത്തില്‍ വന്ന മാറ്റം പക്ഷെ ഉപയോഗപ്പെടുത്താന്‍ മടിച്ച് പ്രവാസികള്‍. രൂപ അടുത്ത രണ്ടു ദിവസത്തിനകം വീണ്ടും ഇടിയുമെന്നാണ് കരുതുന്നത്.
ദിര്‍ഹത്തിന് 20.40 രൂപയായിരുന്നു വ്യാഴാഴ്ച ദുബായിലെ മണി എക്‌സ്‌ചേഞ്ചുകളിലെ വിനിമയ നിരക്ക്. ഇത് രണ്ടു ദിവസത്തിനകം 20.80 വരെ വന്നേക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ചിലെ ശമ്പളം ലഭിച്ച പ്രവാസികളും കാത്തിരിക്കുകയാണ്.
ഈയാഴ്ച പണമയക്കലിന് കാര്യമായ തിരക്കുണ്ടാകുമെന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് എക്‌സി. ഡയറക്ടര്‍ ആന്റണി ജോസ് പറഞ്ഞു.
ഡോളറിന് 76.23 നിരക്കിലാണ് വിനിമയം നടന്നത്. ഏതാനും ദിവസമായി രൂപ 74-75 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സൗദി റിയാലിന് 20.26 ആയിരുന്നു വിനിമയ നിരക്ക്. മണി എക്‌സ്‌ചേഞ്ചുകള്‍ ഇത്രയും കൊടുക്കുന്നില്ല. എസ്.ടി.സി പേ ആപ്പില്‍ 19.95 ആയിരുന്നു വൈകിട്ടത്തെ നിരക്ക്.