ദുബായ്- മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കിയ ഒമ്പത് ഫാര്‍മസികള്‍ക്കും രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കാര്‍ക്കും ദുബായ് സാമ്പത്തിക വകുപ്പ് പിഴ ചുമത്തി.
ഉപയോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദുബായ് സാമ്പത്തിക വകുപ്പിലെ കൊമേഴ്‌സ്യല്‍ കംപ്ലെയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് അന്വേഷണം നടത്തുകയായിരുന്നു.
കോവിഡ് 19 പ്രതിരോധത്തിന് അനിവാര്യമായ ഉത്പന്നങ്ങള്‍ക്ക് അവസരം മുതലാക്കി വില കൂട്ടിയിടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ജുമൈറ, അല്‍ വാസല്‍, നായിഫ്, ഇബ്ന്‍ ബത്തൂത്ത മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, അല്‍ ഖവാനീജ്, മിര്‍ദിഫ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാര്‍മസികള്‍ക്കാണ് പിഴ ലഭിച്ചത്. രണ്ട് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളും ഫാര്‍മസികള്‍ക്ക് അമിത വിലയ്ക്ക് മാസ്‌കുകള്‍ വിതരണം നടത്തുകയായിരുന്നുവെന്നും കണ്ടെത്തി.