തിരുവനന്തപുരം- കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക്. തെലങ്കാന, രാജസ്ഥാന്‍,മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ജീവനക്കാരുടെ ശമ്പളം പാതി വിതരണം ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിലവിലെ പോലെ തുടര്‍ന്നാല്‍ കേരളസര്‍ക്കാരും ഇതേ മാതൃക സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ശമ്പള വിതരണത്തില്‍ ആദ്യ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.സാലറി ചാലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ല. നല്ല മനസുള്ളവര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണം. അതേസമയം ശമ്പളവിതരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തോമസ് ഐസക് അറിയിച്ചു.