റിയാദ് - ഹോത്ത ബനീതമീമില്‍ മലമുകളില്‍ കുടുങ്ങിയ സൗദി പൗരനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഹോത്ത ബനീതമീമിലെ ദഹ്‌റ അല്‍സോത്ത് മലമുകളിലാണ് സൗദി പൗരന്‍ കുടുങ്ങിയത്. മലമുകളില്‍ ചെങ്കുത്തായ പാറയില്‍ കാല്‍തെന്നി വീണ ഇയാള്‍ മധ്യഭാഗത്തായി കുടുങ്ങുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ സൗദി പൗരനെ സ്‌ട്രെച്ചറില്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു.