ചേർത്തല- ബി.ജെ.പി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്ര ഒക്‌ടോബര്‍ മൂന്ന് മുതൽ 17 വരെ നടക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കണ്ണൂരിൽ നാലു ദിവസമാണ് ജാഥ പര്യടനം നടത്തുക. മൂന്നു മുതൽ അഞ്ചുവരെ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ജാഥയിൽ അണിനിരക്കും. കാസർക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ ജാഥ പര്യടനം നടത്തും. പയ്യനൂരിൽനിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കും. ഘടകകക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തിൽ സമർദ്ദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കും. ബി.ഡി.ജെ.എസുമായി ഒരു തരത്തിലുള്ള ഭിന്നതയില്ലെന്നും കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും കുമ്മനത്തോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു. മുന്നണിയിലെ ഓരോ പാർട്ടിയുടെയും പ്രശ്‌നങ്ങൾ ഹൃദയം തുറന്ന് ചർച്ച ചെയ്യുമെന്നും കുമ്മനം പറഞ്ഞു.
കതിരൂർ മനോജ് വധക്കേസിൽ രാഷ്ട്രീയ പകപോക്കലാണ് എന്ന വാദം സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണെന്നും കുമ്മനം ആരോപിച്ചു.