നെടുമ്പാശേരി- ഗള്‍ഫില്‍ രോഗബാധിതരായും മറ്റും മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. പച്ചക്കറി കൊണ്ടുപോകുന്നതിനായി ബഹ്‌റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ തിരുച്ചിറപ്പിള്ളി സ്വദേശി രാജന്‍ രാമന്‍, കൊയിലാണ്ടി സ്വദേശി രഘുനാഥ് എന്നിവരുടെ മൃതദേഹങ്ങളും ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തില്‍ മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി തോമസ് വര്‍ഗീസ് , കൊല്ലം സ്വദേശികളായ വിഷ്ണു രാജ്. മനു എബ്രഹാം എന്നിവരുടെ മൃതദേഹങ്ങളുമാണെത്തിച്ചത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടികളെ തുടര്‍ന്നും യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതു മൂലവും ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം യഥാസമയം നാട്ടിലെത്തിക്കാന്‍ കഴിയുന്നില്ല.
കേരളത്തില്‍ നിന്ന് പച്ചക്കറികള്‍ കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍നിന്ന് ഇന്ന് 97 ടണ്‍ പച്ചക്കറി കൊണ്ടുപോയി. കോവഡ് ഭീതിയെ തുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ സ്വീകരിക്കുന്നതും പച്ചക്കറികള്‍ കയറ്റി അയക്കുന്നതും.