ദുബായ്- ദുബായ് സ്‌കൂളുകള്‍ മൂന്നാം ടേമിലെ ബസ് ഫീ രക്ഷിതാക്കള്‍ക്ക് തിരിച്ചു നല്‍കാന്‍ നിര്‍ദേശം. നോളജ് ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
ഏപ്രില്‍ അഞ്ചിന് പുതിയ അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന ഇന്ത്യന്‍, പാക്കിസ്ഥാനി സ്‌കൂളുകള്‍ ഒന്നാം ടേമിലെ ബസ് ഫീ തിരിച്ചു നല്‍കും.
കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുകയാണെന്നും അതിനാല്‍ ബസ് ഫീ ഒഴിവാക്കി നല്‍കണമെന്നുമുള്ള രക്ഷാകര്‍ത്താക്കളുടെ ആവശ്യപ്രകാരമാണ് തീരുമാനം.