ജിദ്ദ- കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ ഏപ്രിൽ 15 വരെ നിർത്തിവെച്ചു. എന്തെങ്കിലും അത്യാവശ്യസേവനങ്ങൾ ആവശ്യപ്പെമുള്ളവർ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടണം. ആവശ്യമായ രേഖകളും അടിയന്തിര സഹചര്യം വ്യക്തമാക്കുന്നതിന്റെ സത്യവാങ്മൂലവും വിലാസവും ഫോൺ നമ്പറുമടക്കമാണ് അപേക്ഷിക്കേണ്ടത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആവശ്യമായ സേവനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.