റിയാദ് - റിയാദിലെ പുതിയ ഹറാജിന്റെ കിഴക്ക് ഭാഗത്ത് താത്കാലിക പഴം, പച്ചക്കറി മാര്‍ക്കറ്റ് ആരംഭിച്ചു. സൗദികളായ വില്‍പനക്കാര്‍ മാത്രമുള്ള ഈ മാര്‍ക്കറ്റ് എല്ലാ ദിവസവും രാവിലെ ഏഴുമണിക്കാണ് പ്രവര്‍ത്തനമാരംഭിക്കുക. ഉച്ചക്ക് രണ്ട് മണിക്ക് അടക്കുകയും ചെയ്യും.
അസീസിയയില്‍ നിലവിലുള്ള പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ എല്ലാ ദിവസവും വന്‍ജനക്കൂട്ടമാണ് എത്തുന്നത്. കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് ഈ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമാണ് പുതിയ മാര്‍ക്കറ്റ് ആരംഭിച്ചതെന്ന് റിയാദ് നഗരസഭ അറിയിച്ചു. സൗദികളായ വഴിവാണിഭക്കാരും പിക്ക് അപ്, ഡൈനകളില്‍ പഴം പച്ചക്കറി വില്‍പന നടത്തുന്നവരും നഗരസഭയുമായി ബന്ധപ്പെട്ടാല്‍ ഇവിടെ കച്ചവടത്തിന് അനുമതി ലഭിക്കും.