ഹരിപ്പാട് -കാര്‍ത്തിക പള്ളിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി എന്‍.ടി.പി.സി ജംഗ്ഷന് സമീപത്തെ ദാറുല്‍ നൂറായില്‍ നാസറുദീന്‍ (57)നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. എസ്പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍ ഫയാസ്, എസ്‌ഐ എം. ഹുസൈന്‍, എ എസ് ഐ അന്‍വര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കൽ -വെൽഫെയർ പാർട്ടി