അബുദാബി- കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നതരെ തിരഞ്ഞുപിടിച്ച് പരിശോധിച്ചത് യു.എ.ഇക്ക് നേട്ടമായി. ഇതിലൂടെ 53 കൊറോണ കേസുകളാണ് കണ്ടുപിടിക്കാനായത്. ഇവരെ വേഗം ക്വാറന്റൈന്‍ ചെയ്യാനായതു രോഗം വ്യാപിക്കാതിരിക്കുന്നതിനും സഹായിച്ചു.
ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 664 കൊറോണ കേസുകളാണ് ഇപ്പോഴുള്ളത്.
പ്രതിരോധ നടപടികളും മാര്‍ഗനിര്‍ദേശങ്ങളും അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ചിലരും രോഗബാധിതരിലുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇത് നിര്‍ഭാഗ്യകരമാണ്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം ലംഘിച്ചവരാണ് ഇവര്‍.
ഒരു ഏഷ്യക്കാരന്‍ കൂടി രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചു. നേരത്തെ പലവിധ രോഗങ്ങള്‍ അലട്ടിയിരുന്ന ആളാണ് ഇദ്ദേഹമെന്നും മന്ത്രാലയം അറിയിച്ചു.
പുതിയ കേസുകളില്‍ 31 എണ്ണം ഇന്ത്യക്കാരാണ്.