കോട്ടയം- ലോക്ഡൗണ്‍ ലംഘിച്ച് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ച സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തത് ഇയാളാണെന്ന് പോലീസ് പറയുന്നു.
ആളുകള്‍ കൂട്ടമായി എത്താന്‍ ഇയാള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കൂടുതല്‍ തെളിവു ശേഖരണത്തിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ആയിരത്തോളം തൊഴിലാളികള്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച സഭവത്തിലൂടെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. 250 ലധികം ക്യാമ്പുകളിലായി നാലായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് പായിപ്പാടുള്ളത്.