റിയാദ്- ഡെലിവറി ബോയ് മുഖേന കൊടുത്തയക്കുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി പാക്ക് ചെയ്യണമെന്ന് റിയാദ് നഗരസഭ റെസ്റ്റോറന്റ്, ബൂഫിയ ഉടമകളോട് ആവശ്യപ്പെട്ടു. ഓരോ പാർസലും ഡെലിവറിക്ക് കൈമാറുന്നതിന് മുമ്പ് പൊതിയുകയോ സ്‌റ്റേപ്പിൾ ചെയ്യുകയോ വേണം. ഭക്ഷണം സുരക്ഷിതമായി ഉപഭോക്താവിന് എത്തിയെന്ന് ഉറപ്പുവരുത്താനാണിത്. നഗരസഭ വ്യക്തമാക്കി.