കൊച്ചി- സഹോദരങ്ങള്‍ക്ക് എല്ലാം ആശയും അഭയവും ആയ പരുക്കന്‍ സ്വഭാവമുള്ള അറക്കല്‍ മാധവനുണ്ണിയുടെ കഥ പറഞ്ഞ വല്ല്യേട്ടനെ ഏറ്റെടുത്തപോലെ കേരളം മറ്റൊരു 'വല്യേട്ടന്റെ' തണലിലാണ് ഇപ്പോഴെന്ന് സംവിധായകന്‍ ഷാജി കൈലാസ്. പിണറായി വിജയന്‍ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പില്‍ ഞാനടക്കമുള്ള മലയാളികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുവെന്ന് ഷാജി കൈലാസ്. അമേരിക്ക പോലുള്ള വന്‍ ശക്തികള്‍ വരെ ഈ മഹാമാരിക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ്, പുറമേക്ക് പരുക്കനെന്നു തോന്നിപ്പിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്‌നേഹം സൂക്ഷിക്കുന്ന ഈ ഉത്തരമലബാറുകാരന്‍ യഥാര്‍ത്ഥ നേതാവിനെ പോലെ യുദ്ധ മുഖത്ത് നിന്ന് പട നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.