ദുബായ്- നിലവിലെ സാഹചര്യത്തില്‍ വ്യായമത്തിനായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് ദുബായ് പോലീസ്. പരമാവധി പുറത്തിറങ്ങാതിരിക്കുന്നതാണു സുരക്ഷിതം. മുന്നറിയിപ്പു നല്‍കിയിട്ടും പലരും വ്യായാമത്തിനും മറ്റും പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
വ്യക്തികള്‍ തമ്മില്‍ ആരോഗ്യകരമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലിരുന്നുള്ള വ്യായാമങ്ങളിലേക്ക് തല്‍ക്കാലം മാറണം. സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.
പാര്‍ക്കിംഗിലും മറ്റു പൊതു സ്ഥലങ്ങളിലും വ്യായാമം ചെയ്യുന്നത് സുരക്ഷിതമല്ല. വീടുകളില്‍ ലളിത വ്യായാമം പതിവായി ചെയ്യുക. ഇതിനായി നിശ്ചിത സമയം കണ്ടെത്തുക. ഭക്ഷണം ക്രമീകരിക്കുകയും വേണം. ജിമ്മില്‍ പോകുന്നവര്‍ അരിയാഹാരം കുറയ്ക്കുകയും പരിശീലകര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം എന്നീ നിര്‍ദേശങ്ങളും അവര്‍ നല്‍കുന്നു.