Sorry, you need to enable JavaScript to visit this website.

യു.എ.ഇ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക- ഇന്ത്യന്‍ അംബാസഡര്‍

അബുദാബി- യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രതിരോധ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന്  ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പ്രവാസി ഇന്ത്യക്കാരോട് അഭ്യര്‍ഥിച്ചു. വീട്ടില്‍ തന്നെ കഴിയണം. സുരക്ഷാ മുന്‍കരുതലും നിയന്ത്രണങ്ങളും പാലിച്ച് സ്വന്തം സുരക്ഷിതത്വവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയും ഉറപ്പാക്കണമെന്നു സ്ഥാനപതി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ക്കു മാത്രമായി എമര്‍ജന്‍സി കോണ്‍സല്‍ സര്‍വീസ് ലഭ്യമാണ്. ബി.എല്‍.എസ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ മറ്റു സേവനങ്ങള്‍ക്ക് കാത്തിരിക്കണം.
അടിയന്തര സേവനം ആവശ്യമുള്ള അബുദാബിയിലുള്ളവര്‍ [email protected] ലും ദുബായിലും ഇതര എമിറേറ്റിലും ഉള്ളവര്‍ [email protected]  വിലാസത്തിലും ഇമെയില്‍ അയച്ചാല്‍ മറുപടി ലഭിക്കുന്ന സമയത്ത് ബന്ധപ്പെട്ട കേന്ദ്രത്തില്‍ എത്തിയാല്‍ സേവനം ലഭ്യമാകും.

 

Latest News