കൊല്ലം- കാമുകിയെ ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ യുവാവിനെ വെട്ടേറ്റ കേസിലെ പ്രതി അറസ്റ്റില്‍. ഇടക്കാട് കൊച്ചുതുണ്ടില്‍ തെക്കേതില്‍ വൈശാഖ് (24) ആണ് അറസ്റ്റിലായത്. പോരുംവഴി ഇടക്കാട് സ്വദേശി അതുല്‍രാജിനെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. വൈശാഖിന്റെ മുന്‍കാമുകിയെ അതുല്‍രാജ് പ്രണയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
വെള്ളിയാഴ്ച അതുല്‍രാജിനോട് നേരിട്ട് ഇടയ്ക്കാട് മാര്‍ക്കറ്റിലെത്താന്‍ വൈശാഖ് ആവശ്യപ്പെടുകയും തുടര്‍ന്ന് കൈവശം കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ അതുല്‍രാജിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വൈശാഖ് നിരവധി കേസുകളിലെ പ്രതിയാണെന്ന് ശൂരനാട് സിഐ ഫിറോസ് അറിയിച്ചു.