ക്വാറന്റൈനില്‍ കഴിയുന്നവരോട് നിവിന്‍ പോളി സംസാരിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്‍

തിരുവനന്തപുരം- ഹോം ക്വാറന്റൈനിലുള്ളവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഓണ്‍കോള്‍ ക്യാമ്പയിനുമായി യൂത്ത് കോണ്‍ഗ്രസ്. ഞായറാഴ്ച രാവിലെ പതിനൊന്ന് മുതല്‍ ആരംഭിക്കുന്ന ക്യാമ്പയിനില്‍ ഹോം ക്വാറന്റൈനില്‍ ഉള്ളവരോട് സംസാരിക്കുന്നത് മലയാള സിനിമാ താരം നിവിന്‍ പോളിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം  പ്രഖ്യാപിച്ചത്.

കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരും സമൂഹം ഒറ്റപ്പെടുത്തേണ്ടവരല്ല. അവര്‍ ശാരീരികമായി തനിച്ചായത് നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ്. വരും ദിവസങ്ങളില്‍ ക്വാറന്റൈനിലുള്ളവരോട് ഫോണ്‍ കോളിലൂടെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News