റിയാദ് - വിദേശങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്ത് പഴവര്‍ഗങ്ങളുടെ വില ഉയരാന്‍ തുടങ്ങി. ഓറഞ്ചിന്റെ വിലയാണ് ഏറ്റവുമധികം ഉയര്‍ന്നിരിക്കുന്നത്. ഒരു കാര്‍ട്ടണ്‍ ഓറഞ്ചിന്റെ വില 25 റിയാലില്‍നിന്ന് 55 റിയാലായി ഉയര്‍ന്നു. ഒരു കിലോ ചെറുനാരങ്ങയുടെ വില അഞ്ചു റിയാലില്‍ നിന്ന് 10 റിയാലായും ഉയര്‍ന്നിട്ടുണ്ട്.
അന്യായമായ വിലക്കയറ്റം തടയുന്നതിന് വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നതിനും ചില വകുപ്പുകള്‍ ഇളവുകള്‍ നടപ്പാക്കിയതിനുമിടെയാണ് പഴവര്‍ഗങ്ങളുടെ വില ഉയരുന്നത്.