റിയാദ് - കൊറോണ വൈറസ് വ്യാപനം ദൈവശിക്ഷയാണെന്ന് പ്രചരിപ്പിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്യുന്നതിന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മൂവരും കൊറോണ വ്യാപനത്തെ ദൈവശിക്ഷയുമായി ബന്ധിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ നല്‍കിയത്.
കൊറോണ വ്യാപനത്തെ കുറിച്ച വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയും, കൊറോണ പ്രതിസന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. നാലു പേരെയും അറസ്റ്റ് ചെയ്ത് കേസുകള്‍ കോടതിക്ക് കൈമാറാനാണ് ഉത്തരവ്.