റിയാദ് - കോവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി ജാമ്യം ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ റിയാദ് തര്‍ഹീലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. റിയാദ് തര്‍ഹീലില്‍ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ഡിപ്പോര്‍ട്ടേഷന്‍ വകുപ്പുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ദമാം തര്‍ഹീലില്‍ നിന്ന് നിരവധി പേരെ ഇതിനകം ജാമ്യത്തില്‍ വിട്ടു കഴിഞ്ഞു. അതിനാല്‍ പോലീസ് കസ്റ്റഡിയിലും തര്‍ഹീലുകളിലും കഴിയുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും 0508517210 നമ്പറിലോ വാട്‌സാപിലോ ബന്ധപ്പെടണമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്ഥഫയും വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും അറിയിച്ചു.