റിയാദ്- ജലാജിലിലെ മസ്‌റയില്‍ ജോലി ചെയ്യുകയായിരുന്ന കൊല്ലം തട്ടാര്‍കോണം സ്വദേശി വയലിന്റെവിള വീട് ഷാജഹാന്‍ (50) ഹൃദയാഘാതംമൂലം നിര്യാതനായി. അഞ്ച് വര്‍ഷമായി ഇദ്ദേഹം ഇവിടെയാണ് ജോലി ചെയ്യുന്നത്. ഭാര്യ: ശബീന ബീവി. മക്കള്‍: തസ്‌ലീമ, ഷാനവാസ്, റംസിയ. മൃതദേഹം ഇവിടെ ഖബറടക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.