കൊച്ചി- 'കേരളത്തില്‍ ഒരു പുതിയ വാക്ക് ഉപയോഗിച്ചാണ് കുടിയേറ്റ തൊഴിലാളികളെ പരാമര്‍ശിക്കുന്നത്. അത് അതിഥി തൊഴിലാളികള്‍ എന്നാണ്. മുഖ്യമന്ത്രി മുതല്‍ ഉദ്യോഗസ്ഥര്‍ വരെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവിടെ അതൊരു സാധാരണവാക്കായി മാറിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. കൊറോണവൈറസ് കാലത്ത് പുതിയ വാക്കുകളും സംസ്‌കാരവും സൃഷ്ടിക്കപ്പെടുന്നു.' -ലിസ് മാത്യു എന്ന മാധ്യമ പ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ സൂചിപ്പിക്കുന്ന അതിഥി തൊഴിലാളികള്‍ എന്ന വാക്ക് ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കേരളത്തിന്റെ സംസ്‌കാരവും ആതിഥ്യമര്യാദയുമാണ് ഈ വാക്കില്‍ തെളിയുന്നതെന്ന് പലരും കമന്റ് ചെയ്തു. കേരളം ഇത്തരം പല മാതൃകകളും സൃഷ്ടിച്ചതായും പലരും ചൂണ്ടിക്കാട്ടുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ എന്നായിരുന്നു നാം കുടിയേറ്റ തൊഴിലാളികളെ ആദ്യം വിളിച്ചിരുന്നത്. പിന്നീടത് ഇതര സംസ്ഥാന തൊഴിലാളി എന്നായി. കൊറോണക്കാലത്ത് അതിഥി തൊഴിലാളി എന്നും. ഇതര മനുഷ്യരോടുള്ള ആദരമാണ് ഈ വാക്ക് സൂചിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി.
2018 ലെ ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.
In Kerala, there’s a new word to refer to migrant workers. It’s guest labourers (Atithi thozhilalikal). As the CM to officials started using it, it’s becoming a common word there, I am told. creating new words/culture during #CoronaCrisis
— Liz Mathew (@MathewLiz) March 27, 2020