മക്ക - വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും സേവനമനുഷ്ഠിക്കുന്നവർക്കു കർശന പരിശോധന ബാധകമാക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു.
ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കുന്നതിനു മുമ്പായി മുഴുവൻ ജീവനക്കാരെയും ആരോഗ്യ വകുപ്പുമായി ഏകോപനം നടത്തി പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും കൊറോണ വൈറസ് എത്താതെ നോക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഹറംകാര്യ വകുപ്പ് തുടർച്ചയായി സഹകരിക്കുന്നുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് ഹറമിലും മസ്ജിദുന്നബവിയിലും ആരോഗ്യ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.