റിയാദ് - പ്രതിമാസം ഇ-വാലെറ്റുകളില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 20,000 റിയാലായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഉയര്‍ത്തി. ഇതുവരെ 10,000 റിയാലായിരുന്നു.
സൗദിയില്‍ ലൈസന്‍സുള്ള പെയ്‌മെന്റ് സര്‍വീസസ് കമ്പനികളെ ഇക്കാര്യം കേന്ദ്ര ബാങ്കായ സാമ അറിയിച്ചു.
ഓണ്‍ലൈന്‍ ധന ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെയും ഭാഗമായാണ് ഇ-വാലെറ്റ് നിക്ഷേപ പരിധി സാമ ഉയര്‍ത്തിയത്. ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും ഇ-വാലെറ്റ് ആപ്പുകള്‍ വഴി ധനഇടപാടുകള്‍ എളുപ്പമാക്കുന്നതിനും ഇ-വാലെറ്റ് നിക്ഷേപ പരിധി ഉയര്‍ത്തിയത് സഹായകമാകുമെന്ന് സാമ വ്യക്തമാക്കി.