കുവൈത്ത് സിറ്റി - കുവൈത്തില്‍ കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച ഈജിപ്തുകാരിയായ എന്‍ജിനീയറെ നാടുകടത്തുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത യുവതിയെ ഡീപോര്‍ട്ടേഷന്‍ ജയിലിലേക്ക് മാറ്റി.
ഈജിപ്തില്‍ അവധിക്കാലം ചെലവഴിച്ച് തിരിച്ചെത്തിയ എന്‍ജിനീയറെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് നിര്‍ബന്ധിച്ചിരുന്നു. ഇതാണ് ഇവരെ ചൊടിപ്പിച്ചത്. ഈജിപ്തിലേക്കുള്ള വിമാന സര്‍വീസുകള്‍ കുവൈത്ത് നിര്‍ത്തിവെച്ചിട്ടുമുണ്ട്.
താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങിയ വനിതാ എന്‍ജിനീയര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ കുവൈത്തില്‍ നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിക്കുകയും കുവൈത്തില്‍ ഈജിപ്തുകാര്‍ക്ക് ബാധകമാക്കിയതിന് സമാനമായി ഈജിപ്തില്‍ കുവൈത്തികള്‍ക്കും നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
രോഗവ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളെ വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷാ വകുപ്പുകള്‍ എന്‍ജിനീയറെ അറസ്റ്റ് ചെയ്ത് ഡീപോര്‍ട്ടേഷന്‍ ജയിലിലേക്ക് മാറ്റിയത്.