റിയാദ്- കോവിഡ് ബാധയുടെ നിയന്ത്രണത്തിന് റിയാദിലും മക്കയിലും മദീനയിലും മൂന്നു മണിമുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് നഗരപരിധി നിശ്ചയിച്ചതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. പ്രധാന നഗരങ്ങളില്‍ പെട്ട ജിദ്ദയും ദമാമിലും മറ്റു പ്രവിശ്യകളെ പോലെ വൈകുന്നേരം ഏഴു മണിക്ക് തന്നെയാണ് കര്‍ഫ്യൂ തുടങ്ങുക.
റിയാദില്‍ സല്‍ബുഖ് (സുല്‍ത്താന), അല്‍ഖസീം, അല്‍ഖിദ്ദിയ, ദീറാബ്, ഖര്‍ജ് റോഡുകളിലെ ചെക്ക് പോയന്റുകള്‍ക്കുള്ളിലാണ് മൂന്നു മണിക്ക് കര്‍ഫ്യൂ നിലവില്‍ വരിക. പഴയ ഖര്‍ജ് റോഡിലും റുമാഹ് റോഡിലും താത്കാലിക ചെക്ക് പോയിന്റുകളൊരുക്കും.
മക്കയില്‍ ജിദ്ദ പുതിയ റോഡ്, പഴയറോഡ്, സൈല്‍്, അല്‍കര്‍റ്, കാക്കിയ, നവാരിയ, സര്‍വീസ് റോഡുകളിലെ ചെക്കുപോയന്റുകള്‍ക്കുള്ളിലും മദീനയില്‍ ഹിജ്‌റ, യാമ്പു, തബൂക്ക്, അല്‍ഖസീം റോഡ് പോസ്റ്റ് പരിധിയിലും പഴയ ഖസീം റോഡിലെ താല്‍ക്കാലിക ചെക്ക് പോയിന്റ് പരിധിയിലുമാണ് മൂന്നു മണിക്ക് കര്‍ഫ്യൂ നിലവില്‍ വരിക. പ്രവിശ്യകളിലെ താമസക്കാര്‍ മറ്റിടങ്ങളിലേക്ക് പോകാതിരിക്കാന്‍ ഹൈവേകളിലും സര്‍വീസ് റോഡുകളും ഊടുവഴികളിലും പരിശോധനയുണ്ടാകും.