Sorry, you need to enable JavaScript to visit this website.

കറങ്ങിനടക്കുന്നവരെ അമ്പരപ്പിച്ച് മുകളില്‍നിന്നുള്ള വിളി

ഷാര്‍ജ- മുകളില്‍നിന്നുള്ള വിളി കേട്ട് പലരും അത്ഭുതപ്പെട്ടു. കൊറോണക്കാലത്തെ വിളിയില്‍ ചിലരൊക്കെ അമ്പരക്കുകയും ചെയ്തു. വീട്ടിലിരിക്കാതെ വെറുതെ ചുറ്റിയടിക്കാന്‍ ഇറങ്ങിയവര്‍ക്കാണ് ഷാര്‍ജ പോലീസിന്റെ ഡ്രോണുകളില്‍നിന്ന് സന്ദേശം എത്തിയത്.
മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് അറിയിപ്പ്.
കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിലൊന്നാണ് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനെരെ ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോധവത്കരണം. എമിറേറ്റിലെ സിരാകേന്ദ്രമായ റോളയിലും മറ്റു പ്രദേശങ്ങളിലും ഇത്തരത്തില്‍ പ്രചാരണം തുടരുന്നു.

അറിയിപ്പ് ലഭിച്ചതോടെ കോര്‍ണിഷ് ഏരിയയിലും റോള നഗരഹൃദയങ്ങളിലും വെറുതെ നടന്നിരുന്നവര്‍ പെട്ടെന്ന് തന്നെ തങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങി.

 

Latest News