തിരുവനന്തപുരം- സംസ്ഥാനത്തെ ബവ്റിജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളും അടക്കാൻ തീരുമാനം. ഇത് സംബന്ധിച്ച തീരുമാനം മാനേജർമാരെ അറിയിച്ചു. കോർപ്പറേഷന്റെ 265 ഔട്ട്ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്ലെറ്റുകളുമാണ് അടക്കുന്നത്. മദ്യം ഓൺലൈൻ വഴി നൽകാനാണ് ആലോചന. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനം രാവിലെ ഒൻപത് മുതൽ ഒന്ന് വരെയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമാക്കി.