Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ടം തടയാന്‍ ദുബായില്‍ ഡ്രോണ്‍

ദുബായ്- ദുബായില്‍ കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഡ്രോണും. ബീച്ച് തുടങ്ങിയ പൊതു ഇടങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ദുബായിലെ ബീച്ചുകളിലും കടലോരങ്ങളിലും ആളുകള്‍ പ്രവേശിക്കുന്നത്  തടഞ്ഞിരുന്നു. ഈ സ്ഥലങ്ങളില്‍ ആരും എത്തുന്നില്ല എന്ന് ആധുനിക രീതിയിലുള്ള ഡ്രോണുകള്‍ വഴി ഉറപ്പാക്കുമെന്ന് പോര്‍ട്‌സ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ മദനി പറഞ്ഞു.

 

Latest News