റിയാദ്- രാജ കല്‍പന പ്രകാരമുള്ള നിശാനിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ നിര്‍മിച്ച സൗദി യുവതിയെ പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഇന്നലെ രാത്രി കാറോടിച്ചെത്തിയ യുവതിയോട് കര്‍ഫ്യൂ ആണെന്നും വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്നും അനാവശ്യമായി റോഡിലിറങ്ങിയാല്‍ 10000 റിയാല്‍ പിഴയാണെന്നും പറഞ്ഞപ്പോഴാണ് യുവതി പോലീസുകാരോട് കര്‍ഫ്യൂ കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞത്.
തുടര്‍ന്ന് പോലീസ് വിഷയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. രാജകല്‍പന നിസ്സാരവത്കരിക്കുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമാണെന്നും അത്തരം കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.