മക്ക- മലപ്പുറം മമ്പാട് നടുവക്കാട് മാളിയേക്കൽ സീതിക്കോയയുടെ മകൻ നജീബ് എന്ന മാനു (52) ഉറക്കത്തിനിടെ മക്കയിൽ മരിച്ചു. 27 വർഷമായി മക്കയിലുള്ള മാനു മസ്ജിദ് ഹറമിനു സമീപം ഐസ്‌ക്രീം കടയിലാണ് ജോലി ചെയ്തിരുന്നത്. പനിയും പ്രമേഹവും കാരണം കുറച്ച് ദിവസമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു.
രാത്രി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. സുഹൃത്തുക്കൾ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മാതാവ്: നബീസ. ഭാര്യ: മുംതാസ്. മക്കൾ: ഇബാദ്, ഇൻഷാദ്, ഇഷാം. നിയമ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.