കയ്‌റോ - മേജർ ജനറൽ റാങ്കിലുള്ള രണ്ടു സൈനിക ഉദ്യോഗസ്ഥർ കൊറോണ ബാധിച്ച് മരിച്ചതായി ഈജിപ്ഷ്യൻ സൈന്യം അറിയിച്ചു. രാജ്യത്ത് കൊറോണ നിർമാർജന ശ്രമങ്ങളിൽ പങ്കാളിത്തം വഹിച്ചുവന്ന മേജർ ജനറൽ ഖാലിദ് ശൽതൂത് ആണ് കൊറോണ പിടിപെട്ട് മരിച്ചവരിൽ ഒരാൾ.
ഈജിപ്ഷ്യൻ സൈന്യത്തിൽ എൻജിനീയറിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മേജർ ജനറൽ ശഫീഅ് ദാവൂദും കൊറോണ ബാധിച്ച് മരിച്ചു. ഇദ്ദേഹവും കൊറോണ നിർമാർജന ശ്രമങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചുവരികയായിരുന്നു.
ജനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളും അച്ചടക്കങ്ങളും പാലിക്കണമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി ആവശ്യപ്പെട്ടു. കൊറോണ നിർമാർജന പദ്ധതിക്ക് 10,000 കോടി ഈജിപ്ഷ്യൻ പൗണ്ട് നീക്കിവെച്ചതായും പ്രസിഡന്റ് പ്രഖ്യാപിച്ചു.