റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജ്യത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് പിടിയിലായാല്‍ പതിനായിരം റിയാലാണ് പിഴ. രണ്ടാം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ ഇരട്ടി സംഖ്യ പിഴയും മൂന്നാം പ്രാവശ്യം പിടിയിലായാല്‍ 20 ദിവസം വരെ തടവുശിക്ഷയും ലഭിക്കും.അതിനാല്‍ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. പൊതുജനാരോഗ്യം സംരക്ഷിക്കല്‍ രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ബാധ്യതയാണ്.
വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെ സമയങ്ങളില്‍ ഇന്ന് മുതല്‍ മൂന്നാഴ്ചത്തേക്കാണ് ഭാഗിക നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകളെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക