കുവൈത്ത് സിറ്റി- രാജ്യത്ത് ഞായറാഴ്ച പ്രാബല്യത്തിലായ കര്‍ഫ്യൂ നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും പതിനായിരം ദിനാര്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഭാഗിക കര്‍ഫ്യൂ വൈകുന്നേരം അഞ്ച് മണി മുതല്‍ രാവിലെ നാല് മണിവരെ 11 മണിക്കൂറാണ്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കര്‍ഫ്യൂ തുടരും.
പൊതുജനങ്ങള്‍ കൂട്ടം ചേരുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും കര്‍ഫ്യു നിയമലംഘനമാണ്. തടവും പിഴയും ലഭിക്കും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പും സര്‍ക്കാരും തുടര്‍ച്ചയായി പൊതുജനങ്ങളോട് വീട്ടിലിരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
സ്വകാര്യ സ്ഥാപനങ്ങള്‍ വൈകുന്നേരം നാല് മണിവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. അഞ്ച് മണിക്ക് കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാര്‍ വീട്ടിലെത്തണം.