മസ്‌കത്ത്- ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി കാണാതായ കണ്ണൂര്‍ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
അമല എന്ന സ്ഥലത്തുള്ള ഷോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തില്‍ വാദി മുറിച്ചു കടക്കാന്‍ ശ്രമിക്കവേ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇബ്രി വിലായത്തിലെ ബുവൈദ വാദിയിലാണ് ഇവര്‍ അകപ്പെട്ടത്. ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെയായാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.
ഒഴുക്കില്‍പെട്ട വാഹനത്തില്‍നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. വാഹനം നേരത്തെ കണ്ടെടുത്തിരുന്നു.