ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിലേക്ക് ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തന്റെ സ്വന്തം മണ്ഡലമായ വയനാട്, കോഴിക്കോട് ,മലപ്പുറം ജില്ലകളിലേക്കാണ് അദ്ദേഹം സ്വന്തംനിലയില്‍ തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കിയത്. 30 സ്‌കാനറുകളാണ് വയനാട് ജില്ലയ്ക്ക് നല്‍കിയത്. പത്ത് വീതം മലപ്പുറത്തിനും കോഴിക്കോടിനും നല്‍കി.
വരുംദിവസങ്ങളില്‍ ഹാന്റ് വാഷ്, സാനിറ്റൈസര്‍ എന്നിവ വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി തെര്‍മല്‍ സ്‌കാനര്‍ വിതരണം ചെയ്തത്. ഇന്ന് സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.