Sorry, you need to enable JavaScript to visit this website.

കൊറോണ ; സംസ്ഥാനം പൂര്‍ണമായും അടച്ചിടണമെന്ന് ഐഎംഎ


കൊച്ചി-കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനം പൂര്‍ണമായും അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗ ലക്ഷണങ്ങളുള്ള മുഴുവന്‍ ആളുകള്‍ക്കും ഉടന്‍ കൊറോണ ടെസ്റ്റിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹ വ്യാപനം മനസിലാക്കാന്‍ ടെസ്റ്റുകള്‍ വ്യാപകമാക്കണം .

ഫലം അനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാംനിരയായി മാറ്റി നിര്‍ത്തി പകര്‍വ്യാധി വ്യാപകമായി നേരിടാന്‍ ഐഎംഎ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഐഎംഎ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് അറിയിച്ചു. അറുപത് വയസ് കഴിഞ്ഞ ഡോക്ടര്‍മാരോട് രോഗം പകരാനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കി മാറി നില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.
 

Latest News