റിയാദ്- കോവിഡ് നിയന്ത്രണ നടപടികൾക്ക് സൈന്യത്തിന്റെയും പിന്തുണ. വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയവും മറ്റു സർക്കാർ വകുപ്പുകളും നടത്തുന്ന നീക്കങ്ങൾക്ക് സൈന്യത്തിന്റെ സഞ്ചരിക്കുന്ന ആശുപത്രികളും പരിശോധനാ സാമഗ്രികളും വിട്ടുകൊടുത്താണ് സൈന്യം പിന്തുണ അറിയിച്ചത്. ജിദ്ദയിലെ കിംഗ് ഫഹദ് നാഷണൽ ഗാർഡ് ആശുപത്രിയിലാണ് സഞ്ചരിക്കുന്ന ആശുപത്രികൾ സജ്ജീകരിച്ചിട്ടുള്ളത്. പരിശീലനം നേടിയ മെഡിക്കൽ സ്റ്റാഫിനെയും ഓരോ സഞ്ചരിക്കുന്ന ആശുപത്രിയിലും നിയമിച്ചിട്ടുണ്ട്. കോവിഡ് പ്രാഥമിക പരിശോധനയാണ് ഇവിടെ നടക്കുക.