കുവൈത്ത് സിറ്റി- കോവിഡ്–19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈത്തില്‍ കര്‍ഫ്യൂ. ഞായര്‍ വൈകിട്ട് അഞ്ചു മുതല്‍ തിങ്കള്‍ പുലര്‍ച്ചെ നാലു വരെയാണ് സമയം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യൂ.
മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.