Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവർത്തകൻ ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം സർവീസിൽ തിരികെയെത്തി

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ട രാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിനുള്ള ചുമതലയാണ് നൽകിയത്. പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. ശ്രീരാമിന്റെ നിയമനം നീട്ടിക്കൊണ്ടുപോയാൽ കോടതിയിൽനിന്ന് തിരിച്ചടി നേരിടുമെന്ന് വിദദ്‌ഗോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
 

Latest News