അജ്മാന്‍- അജ്മാന്‍ കോടതി നടപടികള്‍ ഞായര്‍ മുതല്‍ ഓണ്‍ലൈനില്‍. തിരക്കൊഴിവാക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിംഗ്, ഇ-വിചാരണ തുടങ്ങിയ നടപടികള്‍ക്കാണു തുടക്കം കുറിക്കുക. അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മാത്രമാണ് വിചാരണ. മറ്റു കേസുകളിലെ നടപടികള്‍ നാളെ മുതല്‍ അടുത്തമാസം 16 വരെ ഉണ്ടാകില്ല. പ്രാഥമിക, അപ്പീല്‍ കോടതികള്‍ക്ക് ഇതു ബാധകമാണ്. എമിറേറ്റില്‍ 2018 മുതല്‍ സ്മാര്‍ട് സേവനങ്ങളുണ്ടെന്ന് അജ്മാന്‍ പീനല്‍ ആന്‍ഡ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് അല്‍ റാസി പറഞ്ഞു.